ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു…
കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥി ആണ്.
ബീച്ചിനോട് ചേർന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചിൽ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.