സ്കൂളിലേക്ക് നടന്ന് പോകവെ കുഴഞ്ഞുവീണു.. പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.. ഹൃദയാഘാതം മൂലം മരണമെന്ന്….

Student Dies Of Heart Attack In Telangana

സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള ശ്രീനിധി (16) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഇത് അധ്യാപകൻ ശ്രദ്ധിക്കുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഡോക്ടർമാർ സിപിആർ ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button