ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു; മുഹമ്മദ് സെയ്ഫിന് മിന്നലേറ്റത് വീടിന് വെളിയിൽ കുളിച്ച് കൊണ്ടിരിക്കെ

വീടിന് വെളിയിൽ കുളിച്ച് കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. കോട്ടയം സി.എം.എസ്. കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഇരുപതുകാരനായ മുഹമ്മദ് സെയ്ഫ്. മാതാവ്: റെയ്ഹാനത്ത്. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നടത്തും.



