വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ… മറ്റൊരിടത്ത് വീടിന് സമീപം യുവാവും മരിച്ച നിലയിൽ…
പാലക്കാട് വിദ്യാർത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുതലമടയിലാണ് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ചത്. മുതലമട സ്വദേശികളായ അർച്ചന , ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുതലമട പത്തിച്ചിറയിലെ വീട്ടിനുള്ളിലാണ് അർച്ചനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുതലമട മിനുക്കംപാറയിലെ വീടിന് സമീപമാണ് ഗിരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.