ശ്രീനന്ദയുടെ മൃതദേഹം വ്യൂപോയിന്റിന് താഴെ… മരത്തിന് മുകളിൽ കുടുങ്ങിയ നിലയിൽ

കർണാടകയിലെ ചിക്കമഗളൂരുവിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. മാണിക്യധാര വ്യൂപോയിന്റിന് താഴെ 1500 അടി താഴ്ചയിൽ മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായി നാലാം ദിവസമാണ് നാടിനെ നടുക്കിയ ഈ വാർത്ത പുറത്തുവരുന്നത്.
ഏപ്രിൽ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ച് ശ്രീനന്ദയെ കാണാതാകുന്നത്. കടമ്പഴിപ്പുറത്ത് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് പെൺകുട്ടി ചിക്കമഗളൂരുവിൽ എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം കുടുംബം പ്രകടിപ്പിക്കുകയും തെരച്ചിൽ ഊർജ്ജിതമല്ലെന്ന് ആരോപിച്ച് ഇന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു. കണ്ടെത്തിയിരിക്കുന്നത്. ദുർഘടമായ എസ്റ്റേറ്റ് മേഖലയായതിനാൽ മൃതദേഹം പുറത്തെത്തിക്കാനുള്ള നടപടികൾ സങ്കീർണ്ണമാണ്. പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരടങ്ങിയ നൂറംഗ പ്രത്യേക സംഘം തെർമൽ ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിച്ച് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് ഇപ്പോൾ മൃതദേഹം



