വ്യാജമദ്യക്കേസ്.. മുൻ മന്ത്രി ജോഗി രമേശ് അറസ്റ്റിൽ

വ്യാജമദ്യക്കേസിൽ മുൻമന്ത്രി അറസ്റ്റിലായി. വൈഎസ്ആർ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ജോഗി രമേശ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ജോഗി രമേശിന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
ആന്ധ്രപ്രദേശ് ഇബ്രാഹിംപട്ടണത്തിലെ വീട്ടിൽ നിന്നാണ് എക്‌സൈസ്, പ്രത്യേക അന്വേഷണ സംഘം, പൊലീസ് എന്നിവരടങ്ങുന്ന സംഘം മുൻ മന്ത്രി ജോഗി രമേശിനെ കസ്റ്റഡിയിലെടുത്തത്. രമേശിനെ കൂടാതെ, അദ്ദേഹത്തിന്റെ അടുത്തയാളായ അരേപ്പള്ളി രാമുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ആന്ധ്രയിലെ വ്യാജമദ്യ കേസിൽ ടിഡിപി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ നടപടികൾ കടുപ്പിച്ചിരുന്നു. കേസിൽ വൈഎസ്ആർ കോൺഗ്രസിലെ നിരവധി പേർ അറസ്റ്റിലായിരുന്നു. കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അദ്ദേപ്പള്ളി ജനാർദന റാവുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മുൻമന്ത്രി ജോഗി രമേശിന്റെ പങ്ക് വെളിപ്പെട്ടത്.



