പൊന്നിന് പിറകെ വെച്ചുപിടിച്ച് വെള്ളിയും.. കുതിച്ചുയർന്ന് വെള്ളിയുടെ വില…
സ്വർണത്തിന് പിന്നാലെ വെള്ളിക്കും റെക്കോർഡ് വില. ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി വെള്ളിയുടെ വിലയും ഉയരുകയാണ്.ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹117 രൂപയും കിലോഗ്രാമിന് ₹1,17,000 രൂപയുമാണ്. മാർച്ച് 27ന് ഇതിന് മുൻപ് വെള്ളിയുടെ വില 101313 രൂപയിലെത്തിയിരുന്നു. ഏപ്രിൽ നാലിന് ശേഷം വെള്ളി വില ഉയർന്ന നിലയിൽ തന്നെയാണുള്ളത്. ഏപ്രിൽ നാലിന് 87620 രൂപയായിരുന്നു ഒരു കിലോ വെള്ളിയുടെ വില. ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ എനർജി മേഖലയിൽ നിന്നുള്ള ആവശ്യം ഉയർന്നതോടെയാണ് വെള്ളി വിലയും കുതിക്കുന്നത്.
റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് വെള്ളി വിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം തുടങ്ങിയത്. ലോകത്ത് വെള്ളി ഉൽപാദകരിൽ ഏഴാം സ്ഥാനമാണ് റഷ്യയ്ക്കുള്ളത്. ഏറ്റവും വലിയ ഉൽപാദകർ അല്ലെങ്കിൽ കൂടിയും ആഗോള തലത്തിൽ വലിയ രീതിയിലുള്ള വെള്ളി ശേഖരമാണ് റഷ്യയ്ക്കുള്ളത്.