‘ദുരന്തബാധിതയായ ശ്രുതിയെ സിദ്ദിഖ് പറ്റിച്ചു…വീട് നല്‍കിയില്ല…

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതയായ ശ്രുതിയെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പറ്റിച്ചുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. 120 ദിവസംകൊണ്ട് ശ്രുതിക്ക് വീട് വെച്ചുനല്‍കുമെന്ന് സിദ്ദിഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ടെന്നും ഇതുവരെ വാഗ്ദാനം പാലിച്ചില്ലെന്നും കെ റഫീഖ് പറഞ്ഞു.

‘ശ്രുതിയുടെ കണ്ണുനീരിനേയും പ്രയാസത്തേയും കണ്ട് മനുഷ്യപറ്റുള്ള എല്ലാവരും കണ്ണീര്‍തൂകി നില്‍ക്കുമ്പോള്‍ അതിനെ മുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചവരാണ് കോണ്‍ഗ്രസുകാര്‍. മുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് റീല്‍സ് ഉണ്ടാക്കി പ്രചരിപ്പിച്ചവരാണ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും കോണ്‍ഗ്രസുകാരും. അദ്ദേഹം ആ ഘട്ടത്തില്‍ ആശുപത്രി കിടക്കയില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുവന്ന് ശ്രുതിക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് വെച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം’, റഫീഖ് ആരോപിച്ചു.

Related Articles

Back to top button