എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു.. കാരണം…

എട്ട് മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി. കുവൈറ്റിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗവർണറേറ്റിലെ പോലീസ് സ്റ്റേഷനിൽ നിന്നാണ് ഈ ക്രൂരകൃത്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. പരിക്കേറ്റ കുട്ടിയെ പിതാവ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

എന്നാൽ,  കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. പ്രതിയെ നിലവിൽ പൊതു അഭിഭാഷക കാര്യാലയത്തിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിനോട് ബന്ധപ്പെട്ട തുടർന്നുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button