ഷഹബാസിനെ തല്ലിക്കൊന്ന പ്രതികൾ നിരീക്ഷണ മുറിയിലേക്ക്.. പരീക്ഷയെഴുതാന്‍ പ്രതികള്‍ക്ക്….

താ​മ​ര​ശ്ശേ​രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ് ഷ​ഹ​ബാ​സ് മ​രി​ച്ച കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത അ​ഞ്ചു​പേ​രെ​യും നിരീക്ഷണ മുറിയിലേക്ക് മാറ്റി. ഇവർക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നു.പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷയൊരുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച് എഴുതുക. നിലവില്‍ പ്രതികള്‍ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്.

അതേസമയം, അഞ്ച് വിദ്യാർഥികൾക്ക് പുറമെ മറ്റാർക്കെങ്കിലും ആക്രമണത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളിലുള്ള എല്ലാവരെയും കണ്ടെത്തി മൊഴിയെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി കൂടുതൽ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.ഇന്നലെയാണ് പ്രതികളായ അഞ്ചുപേരെയും ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് മാ​റ്റിയത്.

Related Articles

Back to top button