പരേതരുടെ ചിതാഭസ്മമെന്ന പേരിൽ നൽകിയിരുന്നത്…ശ്മശാനത്തിൽ വലിച്ചുവാരിയിട്ട നിലയിൽ കണ്ടെത്തിയത്….
മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ബന്ധുക്കൾക്ക് ചിതാഭസ്മം തെളിവായി നൽകി. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ശ്മശാനത്തിൽ കണ്ടെത്തിയത് അലക്ഷ്യമായി കൂട്ടിയിട്ടത് 381 മൃതദേഹങ്ങൾ. ഇവയിൽ പലതും അഴുകിയ നിലയിലുള്ള മൃതദേഹങ്ങളാണ്. രണ്ട് വർഷത്തോളം പഴക്കമുള്ള മൃതദേഹങ്ങളാണ് ശ്മശാനത്തിലെ വിവിധ മുറികളിലും തറയിലുമായി വലിച്ച് വാരിയിട്ട നിലയിൽ കണ്ടെത്തിയത്. മെക്സിക്കോയിലെ വടക്കൻ പ്രവിശ്യയായ സിയുഡാഡ് ജുവാരസിലാണ് സംഭവം.
സിയുഡാഡ് ജുവാരസിലെ പ്രമുഖമായ ശ്മശാനത്തിൽ നിന്ന് സംസ്കരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത് 381 മൃതദേഹങ്ങളാണ്. ഒന്നിന് മുകളിൽ ഒന്നായി കൂട്ടിയിട്ട നിലയിലും തറയിൽ വെറുതെയിട്ട നിലയിലുമാണ് മൃതദേഹങ്ങളിൽ പലതും കണ്ടെത്തിയത്. എംബാം ചെയ്ത നിലയിലുള്ള മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശ്മശാനത്തിലെ നിരവധി മുറികളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ശ്മശാന നടത്തിപ്പുകാരന്റെ അലംഭാവമെന്നാണ് സംഭവത്തെ പ്രാദേശിക ഭരണകൂടം വിലയിരുത്തുന്നത്. മൃതദേഹങ്ങൾക്കെതിരെ മറ്റെന്തെങ്കിലും തരത്തിലുള്ള അക്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പ്രാദേശിക ഭരണകൂടം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ദിവസം സംസ്കരിക്കാവുന്നതിന്റെ പരമാവധി ശേഷിക്ക് പുറത്ത് മൃതദേഹം ശ്മശാന നടത്തിപ്പുകാർ ഏറ്റെടുത്തതായും. പരേതരുടെ ബന്ധുക്കൾക്ക് ചിതാഭസ്മത്തിന് പകരം മറ്റെന്തെക്കെയോ വസ്തുക്കൾ നൽകിയെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.