രാവിലെ 4മുതൽ 7വരെ ചായക്കട, പിന്നെ കൂലിപ്പണി, കണ്ണന്റെ മരണത്തിൽ കുടുംബം അനാഥം..

സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ പരമ്പര തന്നെ സംഭവിച്ച ദിവസമായിരുന്നു ഇന്ന്. 4 ജീവനുകളാണ് പല അപകടങ്ങളിലായി ഇന്ന് നിരത്തിൽ പൊലിഞ്ഞത്. പാലക്കാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ​ഗൃ​ഹനാഥൻ മരിച്ചു. ആലത്തൂർ കിഴക്കേത്തറ കണ്ണനാണ് മരിച്ചത്. കാർ നേരെ വന്ന് ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. രാവിലെ ഏഴരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. ​ഗുരുവായൂരിൽ നിന്നും പാലക്കാടേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് കണ്ണന്റേത്. ഭാര്യ കാൻസർ രോ​ഗിയാണ്. രാവിലെ 4 മുതൽ 7 മണിവരെ ചായക്കട നടത്തും. പിന്നീട് കൂലിപ്പണിക്ക് പോയാണ് കണ്ണൻ കുടുംബ പുലർത്തിയിരുന്നത്. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അപകടത്തിലൂടെ ഇല്ലാതായത്

Related Articles

Back to top button