കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ മരിച്ച നിലയിൽ.. മരിച്ചത് കൊല്ലം സ്വദേശിയായ….

തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. വെളിയന്നൂരിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു .സംഭവസ്ഥലത്തെത്തിയ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.

Related Articles

Back to top button