ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ സ്കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിച്ചു… ഗൃഹനാഥന് ദാരുണാന്ത്യം…
ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാതയിൽ വല്ലകുന്നിൽ ഇരുചക്ര വാഹന അപകടത്തിൽ കരുവന്നൂർ തേലപ്പിള്ളി സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 5-ാം വാർഡ് മംഗലൻ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്.
വല്ലകുന്നിൽ ഫ്രൂട്ട്സ് ഷോപ്പ് നടത്തുന്ന സജിത്ത് ഷോപ്പ് അടച്ച് വെള്ളിയാഴ്ച്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച്ച 4.30 ന് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ നടക്കും. അമ്മ: ഫിലോമിന. ഭാര്യ റാണി. മക്കൾ : മേഖ, എൽമീറ. മരുമകൻ ആൽവിൻ.