സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം…ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്….
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ കുത്തേറ്റ കേസിൽ നടന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച വിരലടയാള സാമ്പിളുകൾ പ്രതിയായ ഷരീഫുൾ ഇസ്ലാമിന്റേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സിഐഡിയുടെ ഫിംഗർപ്രിന്റ് ബ്യൂറോയിലേക്ക് ഏകദേശം 20 സാമ്പിളുകൾ അയച്ചു അതിൽ 19 എണ്ണം പ്രതിയുടേതുമായി പൊരുത്തപ്പെടുന്നില്ല. പൊലീസ് കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രകാരം, ബാത്ത്റൂം വാതിൽ, കിടപ്പുമുറിയുടെ സ്ലൈഡിംഗ് ഡോര്‍, അലമാര വാതിൽ എന്നിവയിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല.