കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ….പിടിയിലായ യുവാക്കൾ…

വിൽപനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട് സ്വദേശി കുന്നനയിൽ വീട്ടിൽ മുഹമ്മദ് അൻഷാദ് (23), ചാത്തമംഗലം മണ്ണും കുഴിയിൽ സവാദ് (21), കട്ടാങ്ങൽ മേലെ വാവാട്ട് വീട്ടിൽ ആസിഫ് (ലച്ചു 21) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. പൊലീസ് പട്രോളിങ്ങിനിടയിൽ പുള്ളാവൂരിലെ താമരക്കുളത്ത് കഞ്ചാവുമായി മൂന്ന് പേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച 22.7 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും എൻഐടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന സംഘത്തിൽപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പൊലീസിനോട് പറഞ്ഞു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ എസ്ഐ ഉമ്മർ, എഎസ്ഐ സജിന, എസ്‍സിപിഒ ജംഷീർ, സിപിഒ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Related Articles

Back to top button