ശബരിമല സ്വർണക്കൊള്ള ഇന്ന് ഹൈക്കോടതിയിൽ..

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അടച്ചിട്ട മുറിയിലാകും കോടതി നടപടികൾ. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് ആദ്യത്തെ കേസായി തന്നെ വിഷയം പരിഗണിക്കും. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കിക്കൊണ്ടുള്ള ഇടക്കാല അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേസിന്റെ രഹസ്യാത്മകത ചോർന്നുപോകാതിരിക്കാനാണ് റിപ്പോർട്ട് അടച്ചിട്ട മുറിയിൽ കേൾക്കാൻ കോടതി തീരുമാനിച്ചത്.

അന്വേഷണം പാതിവഴിയിൽ എത്തിനിൽക്കുന്ന ഈ ഘട്ടത്തിൽ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തേക്ക് പോകുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ കണ്ടെത്തലുകളാണ് ഈ റിപ്പോർട്ടിലുണ്ടാകുക. രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button