ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്തര്‍സംസ്ഥാന ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണം
ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസില്‍ അന്തര്‍സംസ്ഥാന ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. വലിയ തട്ടിപ്പുകളാണ് പുറത്തുവന്നത്. ഇത് വിശ്വാസികളുടെ പ്രശ്‌നമാണ്. സ്വര്‍ണപ്പാളി കട്ടെടുത്ത് മറ്റൊരാള്‍ക്ക് വിറ്റുവെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷത്തെ മുന്ന് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതിലും അബിന്‍വര്‍ക്കി പ്രതികരിച്ചു. വളരെ ന്യായമായ പ്രതിഷേധമാണ് നിയമസഭയില്‍ നടത്തിയത്. സസ്പെൻഷൻ കേരള സമൂഹം അംഗീകരിക്കില്ലെന്നും അബിന്‍വര്‍ക്കി പറഞ്ഞു. നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെയും ചീഫ് മാര്‍ഷലിനേയും ആക്രമിച്ചെന്നടക്കമുള്ള കാരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാരായ സനീഷ് കുമാര്‍ ജോസഫ്, എം വിന്‍സെന്റ്, റോജി എം ജോണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സസ്‌പെൻഷനിൽ അത്ഭുതമാണ് തോന്നുന്നതെന്നും സസ്‌പെൻഡ് ചെയ്യേണ്ട തരത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിൻസെന്റ് എംഎൽഎ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെയാണ് സസ്പെൻഡ് ചെയ്യേണ്ടത്. അവർ എനിക്ക് നേരെ ബലപ്രയോഗം നടത്തി. ഞങ്ങൾക്ക് മുറിവേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.