ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; പ്രതികൾ നൽകിയ ജാമ്യപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയിൽ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാനം. പ്രതികൾക്ക് നേരെ സഞ്ജിത്തിനെ പിന്തുണയ്ക്കുന്നവർ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് വർഗീയ സംഘർഷത്തിനാണ് വഴിതെളിക്കുന്നതെന്നും കാണിച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികൾ പ്രധാനസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതായും സംസ്ഥാനം കോടതിയെ അറിയിച്ചു. സഞ്ജിത്ത് വധക്കേസിലെ അഞ്ച് പ്രതികളാണ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. കേരളത്തിനായി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം നൽകിയത്.

2022 നവംബർ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ ആലത്തൂർ സർക്കാർ എൽ പി സ്കൂൾ അധ്യാപകനും പോപ്പുലർ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡൻറുമായിരുന്ന ബാവ മാസ്റ്ററായിരുന്നു. ഇയാൾ ഉൾപ്പെടെ 24 പേരാണ് കേസിൽ പ്രതികൾ.കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകം.

Related Articles

Back to top button