ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ… വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നെന്ന് ബി ഗോപാലകൃഷ്ണൻ…
തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്ത്തകൻ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യണമെങ്കിൽ താൻ 12പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ആനന്ദ് ബി തമ്പിയുടെ ആത്മഹത്യയിൽ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബി ഗോപാലകൃഷ്ണൻ മറുപടി നൽകി.



