അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.. നിരവധി വാഹനങ്ങൾ കയറിയിറങ്ങിയതായി സംശയം…
road accident in kottayam
എംസി റോഡിൽ പുത്തൻപാലത്തിനു സമീപം അജ്ഞാത വാഹനമിടിച്ചു കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡിൽ കിടന്നു രക്തം വാർന്നാണു മരിച്ചതെന്ന് പൊലീസ് പറയുന്നു. മറ്റ് വാഹനങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായി സംശയിക്കുന്നുവെന്നും പൊലീസ് പറയുന്നു. റോഡിൽ മൃതദേഹം കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്കു മാറ്റി. വാഹനം കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്നു ചിങ്ങവനം പൊലീസ് അറിയിച്ചു. മരണപ്പെട്ടയാളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.