പ്രശസ്ത നാടകകൃത്ത് ഷിബു എസ് കൊട്ടാരം അന്തരിച്ചു….

പ്രശസ്ത നാടകകൃത്ത് ഷിബു എസ് കൊട്ടാരം അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനാണ് കോട്ടയം പാലാ നീലൂര്‍ സ്വദേശിയായ ഷിബു.

ഫ്രീഡം റോഡ്, പിരാന, കനല്‍പ്പാത, കര്‍ണഭാരം, സ്പാര്‍ട്ടക്കസ്, സമയതീരം തുടങ്ങിയ നാടകങ്ങള്‍ സംവിധാനംചെയ്തു. 2000 മുതല്‍ 2004വരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. 2015ല്‍ സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. മരണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അനുശോചിച്ചു.

Related Articles

Back to top button