പരിശീലനത്തിനിടെ റയൽ മാഡ്രിഡ് താരങ്ങളുടെ അടിപിടി

പരിശീലനത്തിനിടെ ഗ്രൗണ്ടിലും തുടർന്ന് ഡ്രസിങ് റൂമിലും സഹതാരങ്ങൾ നടത്തിയ അടിപിടിക്കെതിരെ കടുത്ത നടപടി. സംഘർഷം ഉണ്ടാക്കിയ വൽവർഡേ, ഷൗമേനി എന്നിവർ പിഴയായി 4.85 കോടി രൂപ വീതം കെട്ടിവെക്കണം എന്ന് റയൽ മാഡ്രിഡ് ക്ലബ്. ഇരുവരും മാപ്പപേക്ഷ നടത്തിയതിന് ശേഷമാണ് ക്ലബ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം പരിശീലന സെഷനിൽ നടന്ന വഴക്കിനിടെ തലക്ക് പരിക്കേറ്റ വൽവർഡേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. താരത്തിന് 14 ദിവസം വരെ വിശ്രമം വേണ്ടി വരുമെന്നും അതുമൂലം വരാനിരിക്കുന്ന എൽ ക്ലാസിക്കോയിൽ റയലിന് താരത്തിന്റെ സേവനം നഷ്ടമാവും.



