ഐപിഎല്ലിൽ രാജസ്ഥാന് ഇനിയെല്ലാം മരണപ്പോരാട്ടങ്ങൾ..
ഐപിഎല്ലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഒഴികെയുള്ള എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഗുജറാത്തും ഡല്‍ഹിയും ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നതോടെ എല്ലാ ടീമുകളും ഏഴ് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. 2024ലെ സീസണില്‍ ആദ്യ ഏഴ് കളികള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഏഴില്‍ ആറും ജയിച്ച് 12 പോയന്‍റുമായി പ്ലേ ഓഫിന് തൊട്ടരികെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.