അടുത്ത മൂന്ന് മണിക്കൂർ ശ്രദ്ധിച്ചോ.. ഈ ജില്ലകളിൽ ഇടിവെട്ടി മഴ പെയ്യും…
അടുത്ത 3 മണിക്കൂറിൽമഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലേർട്ട്. ഇന്നലെ രാത്രിയിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റും വീശിയിരുന്നു. ഇന്ന് ഇടിമിന്നലിനും കാറ്റിനുമാണ് സാധ്യത. തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്.