‘ദൗത്യം ലക്ഷ്യം കണ്ടില്ല’.. പിഎസ്എല്‍വി സി61 ‍വിക്ഷേപണം പരാജയം.. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ…

പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിക്കാൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം പരാജയപ്പെടാൻ കാരണമായിരിക്കുന്നത്.ദൗത്യം പരാജയപ്പെട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ സ്ഥിരീകരിച്ചു.ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101ാം വിക്ഷേപണം കൂടിയാണ് പരാജയപ്പെട്ടിരിക്കുന്നത്.

മൂന്നാം ഘട്ടത്തില്‍ ചില സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിക്ഷേപണം പരാജയപ്പെട്ടുവെന്നും ഇത് അത്യപൂര്‍വമായിട്ടാണ് പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയപ്പെടുന്നതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാൻ വി നാരായണൻ പറഞ്ഞു.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയുംകൊണ്ട് ശ്രീഹരിക്കോട്ടയില്‍ നിന്നും രാവിലെ 5.59നാണ് പിഎസ്എല്‍വി സി61 കുതിച്ചുയര്‍ന്നത്. അഞ്ച് നൂതന ഇമേജിം​ഗ് സംവിധാനങ്ങളാണ് ഉപ​ഗ്രഹത്തിലുണ്ടായിരുന്നത്. അതിർത്തികളിൽ നിരീക്ഷണം, കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്.

Related Articles

Back to top button