പൃഥ്വിരാജ് കേരളം വിട്ടു; ഇനി സ്ഥിരതാമസം….
മലയാള സിനിമയിൽ വളരെ തിരക്കുകൾ ഉള്ള നടനാണ് പൃഥ്വിരാജ്. നടൻ എന്നതിലുപരി സിനിമയുടെ മറ്റു പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ വലിയൊരു ചിത്രത്തിന്റെ പണിപ്പുരയിൽ തന്നെയാണ്. നടൻ ഇപ്പോൾ കേരളം വിട്ടു വന്ന വാർത്തയാണ് പുറത്തുവരുന്നത്. പൊതുവേ ഷൂട്ടിങ്ങിനും മറ്റുമായി മറ്റു പല സ്ഥലങ്ങളിലേക്കും നമ്മുടെ നടന്മാർ താമസം മാറ്റുന്നത് പതിവാണ്. നടൻ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിരതാമസം ആക്കിയതും നടൻ ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതും എല്ലാം അടുത്തിടെ വാർത്താകോളങ്ങളിൽ ഇടം പിടിച്ചിരുന്നു. അതുപോലെതന്നെ പൃഥ്വിരാജ്യം മുംബൈയിൽ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി. 30 കോടിയുടെ ഫ്ലാറ്റിൽ ആയിരിക്കും ഇനി താരം സ്ഥിരതാമസം ആക്കുക എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ബാന്ദ്ര വെസ്‌റ്റിലെ പാലി ഹില്ലിലാണ് നടന്‍ ബംഗ്ലാവ് വാങ്ങിയത്. ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പാലി ഹില്ലില്‍ ആഡംബര വസതികളുണ്ട്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ തുടങ്ങി സെലിബ്രിറ്റികള്‍ക്ക് പാലി ഹില്‍സില്‍ വസതികളുണ്ട്. ഇവിടേക്കാണ് പൃഥ്വി കുടുംബസമേതം മാറിയതും. എന്നാൽ ഇതേ സമയത്താണ് പല വിധത്തിലുള്ള വാർത്തകളും പ്രചരിച്ചത്.
മല്ലിക സുകുമാരൻ സ്വത്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള എന്തോ തര്ക്കത്തില് മക്കൾ വിട്ടുപോയി,പൃഥ്വി നാട് വിട്ടു എന്നൊക്കെയുള്ള ഫേക്ക് ന്യൂസുകളും പ്രചരിച്ചിരുന്നു. എന്നാൽ അതിലൊന്നും ഒരു യാഥാർഥ്യമില്ലെന്നതാണ് സത്യം. കാരണം തന്റെ കരിയർ കുറച്ചുകൂടി മെച്ചപ്പെടുത്താനും മകൾക്ക് കുറച്ചുകൂടി നല്ല വിദ്യാഭ്യാസം നൽകാനും മറ്റുമായിട്ടാണ് പൃഥ്വിയും കുടുംബവും മുംബൈയിലേക്ക് മാറിയത്.
അയ്യയിലൂടെ ആയിരുന്നു ബോളിവുഡിൽ പൃഥ്‌വിയുടെ അരങ്ങേറ്റം. പിന്നീട് ഔറംഗസേബ്, ബഡേ മിയാന്‍ ഛോട്ടാ മിയാന്‍ തുടങ്ങിയ സിനിമകളിലും ഭാഗമായിരുന്നു. പിന്നാലെ കരീന കപൂർ നായികാ ആയെത്തുന്ന പുത്തൻ ചിത്രത്തിൽ താരം ഉണ്ടാകും എന്നാണ് ഏറ്റവും പുത്തൻ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കൊച്ചിയിൽ നിന്നുള്ള പൃഥ്വിയുടെയും കുടുംബത്തിന്റെയും സ്ഥലമാറ്റം അവർക്ക് ഗുണം മാത്രമാണ് നല്കുന്നത്. അടുത്തിടെ മല്ലിക സുകുമാരനും ഇതേ കുറിച്ചുള്ള ഒരു സൂചന നൽകിയിരുന്നു.
സ്വത്തുക്കൾ ഭാഗം വയ്ക്കുന്നതിനെക്കുറിച്ച് തനിക്ക് ബുദ്ധി ഉണ്ടെന്നും അതിനാൽ അല്ല രാജു മുംബൈയിലേക്ക് പോയതെന്നും മല്ലിക പറഞ്ഞിരുന്നു. മാത്രമല്ല കൊച്ചുമകൾക്ക് മുംബൈയിലെ വലിയ സ്‌കൂളിൽ അഡ്മിഷൻ ആയിരുന്നു; അതിനു വേണ്ടി ആണ് അവർ മുംബൈയിലേക്ക് കുടുംബസമേതം പോയത്. മുംബൈയിൽ സ്ഥിരതാമസം ആണെങ്കിലും മാസത്തിലെ ഇരുപതുദിവസവും സുപ്രിയയും പൃഥ്വിയും കൊച്ചിയിൽ ആണുള്ളതെന്നും മല്ലിക പറഞ്ഞിരുന്നു.
കൊച്ചിയിലും ആഡംബര വീട് പൃഥ്വിക്ക് ഉണ്ട്. തേവരയിൽ സ്ഥിര താമസം ആക്കിയ രാജുവും കുടുംബവും കാസ ഗ്രാന്‍ഡെയിലെ ആഡംബര ഫ്ളാറ്റിൽ ആയിരുന്നു താമസം. എറണാകുളത്തും തിരുവനന്തപുരത്തും സ്വന്തമായി ആഡംബര വീടുകൾ ഉള്ള രാജു ഒരു തികഞ്ഞ വാഹന പ്രേമി കൂടിയാണ്. ലംബോർഗിനി ബിഎംഡബ്ല്യു 7, മെർസിഡീസ് G-വാഗണ്‍, മിനി കൂപ്പര്‍ മുതൽ നാലുകോടിയുടെ പോർഷ സ്പോർട്‌സ് കാറുകൾ വരെയുണ്ട് രാജുവിന്റെ ഗ്യാരേജിൽ
മേഘ്‍ന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ബോളിവുഡിൽ എത്തുന്നത് . പൊലീസ് ഉദ്യോഗസ്ഥാനായിട്ടാകും താരം എത്തുക എന്നാണ് സൂചന. മലയാളത്തിന്റെ പൃഥ്വിരാജ് നായകനായ അവസാന ചിത്രം ഗുരുവായൂര്‍ അമ്പലനടയിലാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.
‘എമ്പുരാന്‍’ ന്‍റെ തിരക്കിലാണിപ്പോള്‍ പൃഥ്വിരാജ്. അടുത്ത വര്‍ഷം മാർച്ചോടെ ചിത്രം റിലീസ് ചെയ്യും. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍’.