ലഹരി കിട്ടിയില്ല; ബ്ലേഡ് കൊണ്ട് കൈമുറിച്ചു, കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ

ലഹരിമരുന്ന് ലഭിക്കാത്തതിനെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം. കാപ്പ തടവുകാരനായ ജിതിൻ ആണ് സ്വയം പരിക്കേൽപ്പിച്ചത്. ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയിൽ ഇടിക്കുകയുമായിരുന്നു

ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു ഇയാളെ താമസിപ്പിച്ചിരുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രതിയെ പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിനു ശേഷം ജയിലിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നൽകുന്നതിനിടെ ഒരു യുവാവ് പിടിയിലായിരുന്നു.

Back to top button