ഗർഭിണിയായ 23കാരിയെ കൊന്നു കിണറ്റിൽ തള്ളി; കാമുകൻ

ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലം എടപ്പാടിക്ക് സമീപമാണ് സംഭവം. കോകില ( 23) ആണ് മരിച്ചത്. യുവതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. കാമുകനായ സേലം സ്വദേശി അമ്മാസിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കോകിലയും പ്രതിയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ കോകില ഗര്‍ഭിണിയായി. ഇതേത്തുടര്‍ന്ന് വിവാഹം കഴിക്കണമെന്ന് കോകില കാമുകനോട് ആവശ്യപ്പെട്ടു. വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

എന്നാല്‍ കാമുകന്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. സംഭവദിവസം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കോകിലയെ വിളിച്ചു വരുത്തിയ പ്രതി, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button