പവർക്കട്ട്…ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചു….KSEBയിൽ വിളിച്ചപ്പോൾ മറുപടി…

കൊച്ചി: പവര്‍ക്കട്ടിനെത്തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നും ഓക്‌സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത രോഗിയാണ് പവര്‍ക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്ടപ്പെട്ടതോടെ ജീവന്‍ നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛന്‍ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോള്‍ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.

അര്‍ധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്‌സിജന്‍ ലെവല്‍ 39,40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാര്‍ വിളിച്ചെന്നും എന്നാല്‍ എന്തുകൊണ്ട് ഇന്‍വെര്‍ട്ടര്‍ മേടിച്ചില്ല എന്നുള്ളതാണ് കിട്ടിയ മറുപടിയെന്നും ചിത്ര പറയുന്നു. ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം മനസിലാക്കണമെന്നും എല്ലാവര്‍ക്കും ഇന്‍വെര്‍ട്ടര്‍ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നും സർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles

Back to top button