അഫാൻ ഏറ്റവും നിഷ്ഠൂരമായി കൊലപ്പെടുത്തിയത് സഹോദരനെയും കാമുകിയെയും..നാല് പേരുടെ പോസ്റ്റ്മോർട്ടവും പൂർത്തിയായി..ഫർസാനയുടെ മൃതദേഹം..
നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ എത്തിച്ചു. മയ്യത്ത് നമസ്കാരം ഖബർസ്ഥാനിൽ പൂർത്തിയായി. കൊല്ലപ്പെട്ട മറ്റ് നാല് പേരുടെ പോസ്റ്റ്മോർട്ടവും പൂർത്തിയായി.
നാല് പേരുടെയും സംസ്കാരം പാങ്ങോട് ജുമാമസ്ജിദിൽ വെച്ച് നടക്കും. അതിക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നുണ്ട്. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടർച്ചയായി തലയിൽ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകർന്നു.
പെൺകുട്ടിയുടെയും അനുജന്റെയും തലയിൽ പലതവണ അടിച്ചു. പെൺകുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയിൽ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. അൽപസമയത്തിനകം ഫോറൻസിക് ഡോക്ടർമാർ അന്വേഷണ സംഘത്തിന് വിവരം കൈമാറും.



