മൃതദേഹം മോർച്ചറിയിലെത്തിച്ചത് ഉച്ചയ്ക്ക് 12 മണിക്ക്…. പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി…

ഉച്ചയ്ക്ക് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങിയതായി പരാതി. കാസർകോട് ജനറൽ ആശുപത്രിയിൽ ഉച്ചക്ക് 12 ന് എത്തിച്ച ബദിയടുക്ക സ്വദേശി ശനിയപ്പ പൂജാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കൾ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. അഞ്ച് മണിക്ക് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് നൽകാമെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ അധികൃതർ മോർച്ചറി പൂട്ടി ഡ്യൂട്ടി അവസാനിപ്പിച്ച് പോയെന്നും പോസ്റ്റ്മോർട്ടം നടന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിയുടെ നേതൃത്വത്തിൽ സ്ഥലത്ത്  പ്രതിഷേധം ശക്തമാണ്.  

Related Articles

Back to top button