എഐ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.., ഐഎഎസ് ഉദ്യോ​ഗസ്ഥക്ക് നോട്ടീസ്..

കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കർ ഭൂമി നശിപ്പിക്കുന്നതിന്റെ എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം പങ്കുവെച്ചതിന് തെലങ്കാന ഐഎഎസ് ഉദ്യോഗസ്ഥയും ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയുമായ സ്മിത സഭർവാളിന് പൊലീസ് നോട്ടീസ് അയച്ചു.മാർച്ച് 31നാണ് സ്മിത സബർവാൾ തന്റെ എക്സ് അക്കൗണ്ടിൽ നിന്ന് ഫോട്ടോ റീട്വീറ്റ് ചെയ്തിരുന്നു. കാഞ്ച ഗച്ചിബൗളിയിലെ ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ മഷ്റൂം റോക്സിന് സമീപം ബുൾഡോസറുകൾ നിരന്നിരിക്കുന്നതും അവക്ക് മുന്നിൽ ഒരു മയിലും ഒരു മാനും നിൽക്കുന്നതുമായിരുന്നു ചിത്രം.

എന്നാൽ ഈ ചിത്രം എഐ ടൂൾ ഉപയോ​ഗിച്ച് നിർമിച്ചതായിരുന്നു. ചിത്രം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന്  ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 179 പ്രകാരം ഐഎഎസ് ഉദ്യോഗസ്ഥക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഗച്ചിബൗളി സ്റ്റേഷൻ ഹൗസ് ഓഫീസർ എംഡി ഹബീബുള്ള ഖാൻ പറഞ്ഞു

Related Articles

Back to top button