വീരമണിയുടെ വീടിന് സമീപം കുട്ടികളെ കൊന്ന് കുഴിച്ചിട്ടെന്ന് ഡ്രൈവറുടെ മൊഴി; പരിശോധന ഇന്നും തുടരും

പോക്സോ കേസ് പ്രതിയും ഗ്രാനൈറ്റ് വ്യവസായിയുമായ ആർ. വീരമണിയുടെ വീടിന്റെ പരിസരത്ത് കുട്ടികളെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഇയാളുടെ ഡ്രൈവർ. പീഡനത്തിനിരയായ കുട്ടികളുടെ ശ്മശാനമാണ് വീരമണിയുടെ വീടെന്നായിരുന്നു ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. എന്നാൽ, പൊലീസ് നടത്തിയ പരിശോധനയിൽ ഇതുവരെ മൃതദേഹാവശിഷ്ടങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനായില്ല.

കുട്ടികളെ വീരമണിയുടെ മുന്നിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത് ഡ്രൈവറാണെന്നാണ് വിവരം. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന ഇന്നും തുടരും.

അതിനിടെ, കേസിൽ വീരമണിക്ക് വഴിവിട്ട സഹായം നൽകിയെന്ന ആരോപണം നേരിടുന്ന മൂന്ന് പൊലീസുകാരെ സർക്കാർ കാത്തിരിപ്പുപട്ടികയിലേക്ക് മാറ്റി. ഇവരുടെ പേരുകൾ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button