വിവാഹ ദിവസം പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ…

കണ്ണൂരിൽ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡ് സ്വദേശി നാരായണീയത്തിൽ ഷബിൻ ആണ് മരിച്ചത്. 28 വയസായിരുന്നു. ജമ്മു കശ്മീരിൽ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ് ഷബിൻ.

ഇന്ന് വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെയാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട വിരുന്ന് സംഘടിപ്പിച്ചിരുന്നു. അർധരാത്രിയോടെ വിരുന്ന് അവസാനിച്ച് അതിഥികൾ മടങ്ങിയ ശേഷമാണ് സംഭവം ഉണ്ടായത്.

ബന്ധുക്കളുടെ വിവരമനുസരിച്ച്, വിരുന്നിന് ശേഷം ഷബിന് ഒരു ഫോൺ കോൾ ലഭിച്ചിരുന്നു. അത് നവവധുവിന്റെ കോൾ ആയിരുന്നുവെന്ന് കുടുംബം പറയുന്നു. ഫോൺ സംഭാഷണത്തിനുശേഷം ഷബിൻ മുറിയിലേക്ക് പോയി വാതിൽ അടച്ചു. പിന്നീട് രാവിലെ 4.45ഓടെ മക്രേരി ക്ഷേത്രത്തിലെ ഫോട്ടോഷൂട്ടിനായി പുറപ്പെടാൻ വീട്ടുകാർ വിളിക്കാൻ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മുറിയിലെ ശുചിമുറിയിൽ ഷബിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button