സ്‌റ്റേഷനിലെ ഓണാഘോഷത്തിൽ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്തു.. വീട്ടിലെത്തിയ പൊലീസുകാരൻ..

കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞ് വീണു മരിച്ചു. പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രനാണ് (42) മരിച്ചത്. രാവിലെ സ്‌റ്റേഷനിലെത്തി ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് സതീഷ് ചന്ദ്രൻ മടങ്ങിയിരുന്നു. തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതും കുഴഞ്ഞ് വീണതും.

രാവിലെ സ്റ്റേഷനിലെ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്ത ശേഷം വീട്ടിൽ പോയ സതീഷ് ചന്ദ്രൻ രാത്രി പത്തുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഓണാഘോഷ പരിപാടിയിൽ പാട്ടുപാടിയ സതീഷ് ചന്ദ്രന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സതീഷിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം നിയമസഭാ ജീവനക്കാരന്‍ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്.
നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തംചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നന്തന്‍കോാട് നളന്ദയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പിഎ ആയിരുന്നു

Related Articles

Back to top button