ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചു.. നിരന്തരം ചാറ്റ്..പിന്നാലെ വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ പേഴുമൂട്, പുത്തൻപള്ളി റോഡരികത്തുവീട്ടിൽ മുഹമ്മദ് നാഥറിനെയാണ് (18) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചാണ് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെൺകുട്ടിയുമായി ബന്ധം പുലർത്തി.ആ സൗഹൃദം മുതലെടുത്താണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button