കേസിനു പിന്നാലെ ഒളിവിൽ.. ട്രെയിനിനു മുന്നിൽ ചാടിയ പോക്സോ പ്രതി മരിച്ചു… സംഭവം ആലപ്പുഴയിൽ…
ഒളിവിൽ പോയ പോക്സോ കേസ് പ്രതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ കൂടൽ പൊലീസ് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിൽ പ്രതിയായ കൂടൽ പാങ്ങാട്ട് പുത്തൻവീട് ചന്ദ്രശേഖരൻ നായർ (70) ആണു മരിച്ചത്.രാവിലെ പത്തരയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണു സംഭവം. ഒരാഴ്ച മുൻപാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.