കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം… ഭർത്താവുമായുള്ള ഫോൺ സംഭാഷണം പുറത്ത്..
കണ്ണൂരിൽ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമ ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾ മുൻപ് ഭർത്താവുമായി റീമ നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കുഞ്ഞിനെ വേണമെന്ന് കമൽരാജ് റീമയോട് ആവശ്യപ്പെടുന്നുണ്ട്. ഭർത്താവിന്റെ അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ലെന്ന് റീമ മറുപടി നൽകി. പരസ്പര ധാരണയോടെ പിരിയാം എന്നും റീമ ഫോൺ സംഭാഷണത്തിൽ പറയുന്നു.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പഴയങ്ങാടി വയലപ്രയിൽ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് ദിവസത്തിന് ശേഷമാണ് മകൻറെ മൃതദേഹം കണ്ടെത്തിയത്. 2016 മുതൽ റീമയും ഭർതൃ വീട്ടുകാരും തമ്മിൽ പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.



