യുവാവിനെതിരെ കള്ളക്കേസ്.. വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി…

ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇ​ടു​ക്കി മു​ൻ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബി രാഹുൽ, മു​ൻ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എന്നിവരു​ൾ​പ്പെ​ടെ പ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് അ​നു​മ​തി.ക​ണ്ണം​പ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​രു​ൺ സ​ജി​യെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​ത്. 2022 സെ​പ്റ്റം​ബ​ർ 20 നാണ് സം​ഭ​വം. ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ​നം​വ​കു​പ്പ് സി​സി​എ​ഫ് നീ​തു ല​ക്ഷ്മി അ​ന്വേ​ഷ​ണം ന​ട​ത്തി. കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും പി​ടി​ച്ചെ​ടു​ത്ത മാം​സം വ​ന്യ​ജീ​വി​യു​ടേ​ത​ല്ല​ന്നും ക​ണ്ടെ​ത്തിയിരുന്നു.

Related Articles

Back to top button