തൊലിയോട് കൂടി ബദാം കഴിക്കാമോ?.. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം…

ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങളുടെ മികച്ച സ്രോതസ്സാണ് ബദാം.ദിവസവും ബദാം കഴിക്കുന്നത് ഹൃദയത്തിന് ​ഗുണകരമാണ്. അവശ്യ പോഷകങ്ങൾ നിറഞ്ഞ ബദാം ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും ഫലപ്രദമായി കുറയ്ക്കുമെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

എല്ലാ ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ്. പലരും കുര്‍ത്ത ബദാമിന്‍റെ തൊലി കളഞ്ഞു കഴിക്കാറുണ്ട്. ഇത് ദഹനത്തിന് നല്ലതാണെങ്കിലും ബദാമിന്‍റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇവ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.അതിനാൽ ബദാം തൊലിയോട് കൂടി കഴിക്കുന്നതാണ് ഏറെ നല്ലത്.

ബദാം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.ബദാമിലെ വിറ്റാമിന്‍ ഇ നിങ്ങളുടെ ചര്‍മത്തെ തിളക്കമുള്ളതും മൃദുവുമാക്കും. തലമുടി കൊഴിച്ചിലില്‍ ഇല്ലാതാക്കുകയും ചെയ്യും.

Related Articles

Back to top button