പത്തനംതിട്ടയിൽ ബൈക്ക് തോട്ടിൽ വീണ് അധ്യാപകന് ദാരുണാന്ത്യം….

പത്തനംതിട്ട ഏനാത്ത് ബൈക്ക് തോട്ടിൽ വീണ് അധ്യാപകന് ദാരുണാന്ത്യം. മണ്ണടി സ്വദേശി ശ്രീകുമാർ(50) ആണ് മരിച്ചത്. വയലത്തല എൽപി സ്കൂളിലെ അധ്യാപകനായിരുന്നു ശ്രീകുമാർ . തോട്ടിൽ ബൈക്കിന്റെ വെളിച്ചം കണ്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ബൈക്കിന് അടിയിൽപെട്ട നിലയിൽ ആയിരുന്നു ശ്രീകുമാർ. മൃതദേഹം അടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button