പത്തനംതിട്ടയിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി.. ഡ്രൈവർക്ക്…

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ നെടുമൺകാവിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി അപകടം. സംഭവത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനം വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മറ്റുള്ളവർക്ക് പരുക്ക് സരമുള്ളതല്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് വിവരം. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പുനലൂരിലേക്ക് മടങ്ങും വഴിയാണ് ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ വാഹനം രാവിലെ ആറരയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പുനലൂർ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Related Articles

Back to top button