തണുപ്പ് കാരണം കുളിക്കാറില്ലേ.. എങ്കിൽ വരട്ടേ.. ശൈത്യകാലത്ത് തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഗുണങ്ങളേറെ…

തണുത്ത കാലാവസ്ഥയില്‍ രാവിലെ എഴുന്നേറ്റ് കുളിക്കാന്‍ മിക്കവർക്കും മടിയാണ്.ആശ്വാസത്തിന് ചൂടുവെള്ളം ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ശൈത്യ കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനം പറയുന്നത്.രക്തചംക്രമണം, മാനസികാരോഗ്യം മെച്ചപ്പെടുത്തല്‍, വീക്കം കുറയ്ക്കല്‍ തുടങ്ങി നിരവധി ഗുണങ്ങള്‍ തണുത്ത വെള്ളം ഉപയോഗിച്ചുള്ള കുളി നമുക്ക് നല്‍കുന്നു.

തണുത്തവെള്ളം ശരീരത്തില്‍ വീഴുമ്പോള്‍ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും പ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ തണുത്ത വെള്ളത്തിലെ കുളി നമ്മുടെ രക്തചംക്രമണത്തെ സങ്കോചിപ്പിക്കുന്നു. മാത്രവുമല്ല, തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും. ഇത് മാനസികമായ ഉണര്‍വ് നല്‍കുന്നു.

തണുത്ത വെള്ളത്തിലെ കുളി പേശികളുടെ വീക്കവും വേദനയും കുറക്കാന്‍ സഹായിക്കുന്നു. മാത്രവുമല്ല, ഇവ പാരാസിമ്പതറ്റിക് നെര്‍വസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കുകയും എന്‍ഡോര്‍ഫിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് സമ്മര്‍ദത്തെയും ഉത്കണ്ഠയെയും അകറ്റാന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തെയും തണുത്ത വെള്ളം മെച്ചപ്പെടുത്തുന്നുണ്ട്. ചര്‍മത്തിലെ സുഷിരങ്ങളെ ഇവ ഇടുങ്ങിയതാക്കുകയും എണ്ണമയം കുറക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരു അകറ്റി മുടി വളര്‍ച്ചയെ സഹായിക്കുന്നു.

Related Articles

Back to top button