മോഷ്ടിച്ച ബൈക്കുമായി കറങ്ങി.. പൊലീസിൽ പരാതി നൽകി തിരികെ വരുമ്പോൾ..

മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയിൽ വന്നുപെട്ടത് ഉടമയുടെ മുന്നിൽ. ഉടമയാണെങ്കിൽ ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസിൽ നൽകിവരുന്ന വഴിയും. നടുറോഡിൽ ഓടിച്ചിട്ട് പിടികൂടി ഉടമ ബൈക്ക് കൈവശപ്പെടുത്തി.

പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജങ്ഷനിൽ തിരിച്ചെത്തി.

ഈ സമയം ബൈക്ക് മോഷ്ടിച്ച ആൾ തന്റെ ബൈക്കുമായി മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണൻ ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിർത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ശേഷം പൊലീസ് വിളിച്ചുവരുത്തി മോഷണം നടത്തിയ മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും ചെയ്തു.

Related Articles

Back to top button