മദമിളകിയ പടയപ്പ മുന്നാറിൽ.. വീണ്ടും ആക്രമണം.. ബൈക്ക് യാത്രികർക്ക്….
മൂന്നാറിൽ റോഡ് തടഞ്ഞ് പടയപ്പ. കന്നിമലയിൽ ബൈക്ക് യാത്രക്കാരേയും പടയപ്പ ആക്രമച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശി ബാലദണ്ഡൻ, വിഗനേഷ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തി.
കഴിഞ്ഞ ദിവസവും മൂന്നാറിൽ പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി മുഴുവനും മറയൂർ–മൂന്നാർ റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. നിലവിൽ മദപ്പാടിലാണ് പടയപ്പ.