പി സരിന്‍ അടുത്ത സുഹൃത്ത്…ഇന്നലെയും ഇന്നും നാളെയുമെല്ലാം അങ്ങനെതന്നെ…രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പി സരിന്‍ അടുത്ത സുഹൃത്തെന്ന് പാലക്കാട്ടെ നിയുക്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്നലെയും ഇന്നും നാളെയുമെല്ലാം അദ്ദേഹം തനിക്ക് അടുത്ത സുഹൃത്തുതന്നെയാണ്. നല്ല പ്രത്യയ ശാസ്ത്ര ക്ലാരിറ്റിയുള്ള ആളാണ് സരിന്‍. അദ്ദേഹത്തിന് മറുപടി പറയാന്‍ കപ്പാസിറ്റിയുള്ള ആളല്ല താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

സരിനെ സിപിഐഎം ആയി മുദ്ര കുത്താന്‍ പാടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഒരു ചെറുപ്പക്കാരന്റെ രാഷ്ട്രീയ ഇന്റഗ്രിറ്റി ചോദ്യം ചെയ്യരുത്. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്ന് സരിന്‍ പറഞ്ഞത് ശരിയാണ്. വിദ്യാഭ്യാസം ത്യജിക്കുന്നതും ത്യാഗം തന്നെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Related Articles

Back to top button