മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു…
വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് അധികമായി 10,000 സൈനികരെ കൂടി കേന്ദ്രസർക്കാർ അയക്കും. 90 കമ്പനി സേന (ഏകദേശം 10,800 സൈനികർ) കൂടി വരുന്നതോടെ മേഖലയിൽ വിന്യസിച്ച ആകെ കമ്പനികളുടെ എണ്ണം 288 ആകുമെന്ന് മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞു. 2023 മേയിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ 288 പേർ കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.