തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകൾ….പരിക്കേറ്റവരിൽ നാലുപേർ ഇപ്പോഴും ഗുരുതരാവസ്ഥയി ൽ…

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരിച്ചവർ ഭൂരിഭാഗവും സ്ത്രീകൾ. ആകെ മരണം ആറായപ്പോൾ അതിൽ അഞ്ചുപേരും സ്ത്രീകളാണ്. ലാവണ്യ സ്വാതി, ശാന്തി, മല്ലിക, രജനി, രാജേശ്വരി, നായിഡു ബാബു എന്നിവരാണ് അപകടത്തില്‍ മരിച്ചത്..

പരിക്കേറ്റവരിൽ നാലുപേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ പ്രതിപക്ഷ കക്ഷികൾ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ദേവസ്വം ബോർഡിനും പൊലീസിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് വൈ എസ് ശർമിള അപകടത്തെക്കുറിച്ച് കൃത്യമായ അന്വേഷണവും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയിൽ എത്തും.

തിരുപ്പതി ക്ഷേത്രത്തിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. വൈകുണ്ഠ ദ്വാര ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു.

Related Articles

Back to top button