കോണ്‍ഗ്രസിനെ വെട്ടിലാക്കി മോദി.. ഒടുവില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാനുള്ള തരൂരിന്റെ തീരുമാനത്തിന് അനുമതി നല്‍കി രാഹുല്‍ ഗാന്ധിയും സംഘവും…
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടും സന്ദേശവും ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനുള്ള കേന്ദ്രസംഘത്തെ കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ നയിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. തല്‍കാലം കോണ്‍ഗ്രസ് ഈ വിവാദത്തില്‍ നിന്നും പിന്മാറുകയാണ്. തരൂരിന് സംഘത്തിന്റെ ഭാഗമാകാന്‍ അംഗീകാരം നല്‍കി. ദേശീയ താത്പര്യത്തിനാണ് മുന്‍തൂക്കമെന്നും ഇന്ത്യക്കുവേണ്ടി പ്രതിനിധിസംഘത്തെ നയിക്കുന്നത് അഭിമാനമാണെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍, തരൂരിനെ ഒഴിവാക്കിയുള്ള നാലംഗ പട്ടികയാണു കോണ്‍ഗ്രസ് നേതൃത്വം പ്രസിദ്ധീകരിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരിക്കാന്‍ നടത്തുന്ന വിദേശ പര്യടനവുമായി ബന്ധപ്പെട്ട് മുഴുവന്‍ സംഘത്തിന്റെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് ,അമര്‍ സിംഗ് എന്നിവര്‍ പട്ടികയിലുണ്ട്. സര്‍ക്കാര്‍ ക്ഷണം നിരസിച്ചിട്ടും സല്‍മാന്‍ ഖുര്‍ഷിദിനെ ഉള്‍പ്പെടുത്തി. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം യു എസ്, ബ്രസീല്‍, പാനമ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത് ആനന്ദ് ശര്‍മ്മയെ മാത്രമാണ്. ഇതിനിടെയാണ് തരൂര്‍ അടക്കമുള്ളവര്‍ക്ക് സംഘത്തിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയത്. ഇതോടെ പാക്കിസ്ഥാനെതിരായ വിഷയത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് കോണ്‍ഗ്രസും വിളിച്ചു പറയുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎം പോലും ഈ പ്രതിനിധി സംഘത്തിന്റെ ഭാഗമാക്കിയത്.